പറവൂർ : സ്പ്രിൻക്ളർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. മണ്ഡലം കമ്മിറ്റി ഓഫീസിന് മുമ്പിൽ നടന്ന സമരം നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ ഉദ്ഘാടനം ചെയ്തു. പൊലീസ് സമരക്കാരെ അറസ്റ്റുചെയ്തു നീക്കി. മണ്ഡലം വൈസ് പ്രസിഡന്റുമാരായ ടി.എ. ദിലീപ്, കെ.എ. സന്തോഷ്‌കുമാർ, ജനറൽ സെക്രട്ടറി രഞ്ജിത്ത് മോഹൻ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബൂത്ത് കേന്ദ്രങ്ങളിലായി നൂറ്റമ്പത് കേന്ദ്രങ്ങളിൽ നടന്ന സമരങ്ങൾക്ക് മണ്ഡലം പഞ്ചായത്ത് നേതാക്കളായ ഹരീഷ് വെണ്മണശേരി, പി.ആർ. രമേഷ്, അനിൽകുമാർ, വി.കെ. പ്രദീപ്, ഒ.വി. രഞ്ജിത്ത്കുമാർ, വേണുഗോപാൽ കടവത്ത്, വി.എസ്. സുബിൻ, എം. മിഥുൻ, സലുമോൻ, പി.ആർ. മുരളി, സന്തോഷ് ഗോകുലം, പി.ജി. റോഷൻ, എ.എം. രമേഷ്, അനൂപ് ശിവൻ, പ്രേമൻ കോട്ടുവള്ളി, എം.ജി. ശശി, ജോർജ് ഷൈൻ എന്നിവർ നേതൃത്വം നൽകി.