ycong
സ്‌പ്രിൻക്ളർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുത്ത ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

കൊച്ചി: കോവിഡിന്റെ മറവിൽ സ്‌പ്രിൻക്ളർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലയിലെ 673 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. 'ആരോഗ്യവിവരം എന്റെ സ്വകാര്യത, അത് തൂക്കിവിറ്റ സർക്കാർ നടപടി അന്വേഷിക്കണം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം നടന്നത്.

പായിപ്ര, പോത്താനിക്കാട്, പെരുമ്പാവൂർ, കൂത്താട്ടുകുളം, കാലടി, തുറവൂർ, മൂക്കന്നൂർ, നെടുമ്പാശേരി, കളമശേരി, പള്ളുരുത്തി, മുളവുകാട്, എടവനക്കാട് എന്നിവിടങ്ങളിൽ സമരംചെയ്ത പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഡി.സി.സി ഓഫീസിന് മുന്നിൽ സമരം ചെയ്യാനെത്തിയ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയെ ഗോശ്രീ ജംഗ്ഷനിൽ പോലീസ് തടഞ്ഞ് തിരിച്ചയച്ചു. തുടർന്ന് ഞാറയ്ക്കലാണ് ടിറ്റോ ആന്റണി സമരം നടത്തിയത്.

എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഫേസ്ബുക്ക് ലൈവിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.