കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഓഫീസുകൾ ഏപ്രിൽ 27 മുതൽ തുറന്നു പ്രവർത്തിക്കും. സർക്കാർ ഉത്തരവു കൾക്കനുസൃതമായി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി സർവകലാശാല ഉത്തരവിറക്കി.

എറണാകുളം ഫൈൻ ആർട്ട്സ് അവന്യൂ വിലുള്ള മറൈൻ സയൻസസ് ക്യാമ്പസിലെ ഓഫീസുകളും 27 നു തന്നെ തുറക്കും. ആവശ്യമനുസരിച്ച് ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലെ പരമാവധി 50ശതമാനം ഉദ്യോഗസ്ഥർ മാത്രമേ ഒരേസമയം ഹാജരാകാവൂ.

ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗസ്ഥർ 33ശതമാനം പേർ മാത്രമേ ഡ്യൂട്ടിയിലുള്ളു വെന്നും നിയന്ത്രണാധികാരികൾ ഉറപ്പു വരുത്തണം.

നിയന്ത്രണാധികാരി ഇക്കാര്യം ഉറപ്പുവരുത്തുകയും വിവരങ്ങൾ ദിനംപ്രതി രജിസ്ട്രാർക്കു റിപ്പോർട്ട് ചെയ്യുകയും വേണം. വരാത്തവർ വീട്ടിൽ നിന്നു ഡ്യൂട്ടി ചെയ്യുകയും ആവശ്യപ്പെട്ടാൽ ഓഫീസിലെത്തുകയും വേണം. ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഗർഭിണികൾ, അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷകർത്താ ക്കളായ ഉദ്യോഗസ്ഥർ എന്നിവരെ ഡ്യൂട്ടിയിൽനിന്ന് പരമാവധി ഒഴിവാക്കും.'ബ്രേക്ക് ദ ചെയിൻ' പരിപാടിയുടെ നടപടിക്രമങ്ങൾ ഓഫീസുകളിൽ കർശനമായി പാലിക്കപ്പെടു ന്നുണ്ടെന്ന് മേധാവികൾ ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു