കൊച്ചി: കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള കോട്ടൺ മാസ്‌കുകൾ മുൻനിര വസ്ത്രനിർമാണ കമ്പനിയായ കിറ്റക്‌സ് വിപണിയിലെത്തിച്ചു. നിറ്റഡ് ഫാബ്രിക് ഉപയോഗിച്ച് നിർമ്മിക്കുന്ന മാസ്‌കുകൾ സിംഗിൾ, ഡബിൾ ലെയറുകളിൽ വിവിധ നിറങ്ങളിൽ ലഭിക്കും. എട്ടര രൂപ മുതലാണ് വില. കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ യൂണിറ്റിൽ പ്രതിദിനം 20,000 മാസ്കുകൾ നിർമ്മിക്കാൻ കഴിയും.