ആലുവ: സ്പ്രിൻക്ലർ അഴിമതിക്കെതിരെ ബി.ജെ.പി ആലുവ മണ്ഡലത്തിൽ 100 കേന്ദ്രങ്ങളിൽ പ്രതിഷേധസമരം നടത്തി. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചായിരുന്നു സമരം. ആലുവ ബി.ജെ.പി ഓഫീസിന് സമീപം സഘടിപ്പിച്ച സമരം ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലാക്കുന്ന് എന്നിവർ നേതൃത്വം നൽകി. ലോക്ക് ഡൗൺ നിയമം പാലിച്ച് സമാധനപരമായി സമരം നടത്തിയവരെ പൊലീസ് മനപ്പൂർവം സഘർഷമുണ്ടാക്കി നേതാക്കന്മാരെ അറസ്റ്റുചെയ്തതിൽ ബി.ജെ.പി പ്രതിഷേധിച്ചു.
ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമരത്തിന് പ്രസിഡന്റ് വിജയൻ മുള്ളംകുഴി, ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ,സെക്രട്ടറി എം.ബി. ഷിബു, പിന്നാക്ക മോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് ബേബി നമ്പേലി എന്നിവർ നേതൃത്വം നൽകി.