മൂവാറ്റുപുഴ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആരക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ സംഭാവനയായി 9,04,068 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് ടോമി വള്ളമറ്റം മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ വിജയകുമാറിന് കൈമാറി. ബോര്‍ഡ് അംഗങ്ങളായ സിബി തൊട്ടിപറന്നോലില്‍, ബാലകൃഷ്ണന്‍ പുന്നക്കുഴി, സെക്രട്ടറി സിബി മാത്യു കുഴികണ്ണിയില്‍, യൂണിറ്റ് ഇന്‍സ്പെക്ടര്‍ ദിനേശ് തുടങ്ങിയവര്‍ പങ്കെടുത്തു.