കൊച്ചി: കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുന:രാരംഭിക്കുന്നതിന് പ്രത്യേക കർമപദ്ധതി രൂപീകരിക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

വിമാനത്താവളത്തിൽ ജോലി ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യം ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകളും ഉൾപ്പെടുത്തും.

തുറമുഖത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, എസ്. പി കെ. കാർത്തിക്ക് ഡി.സി.പി ജി. പൂങ്കുഴലി, അസിസ്റ്റന്റ് കളക്ടർ എം.എസ് മാധവിക്കുട്ടി, കേരള ആംഡ് ബറ്റാലിയൻ കമാൻഡന്റ് വൈഭവ് സക്‌സേന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ കെ കുട്ടപ്പൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.