കൊച്ചി: പാലാരിവട്ടം ആലിൻചുവട് ഭാഗത്ത് അമൃത് പദ്ധതിയുടെ ഭാഗമായി ഇന്റർകണക്ഷൻ പ്രവൃത്തികൾ നടത്തുന്നതുമൂലം 26ന് രാത്രി മുതൽ 27ന് വൈകിട്ട് വരെ ചേരാനെല്ലൂർ, ഇടപ്പളളി, പോണേക്കര, എളമക്കര, പാലാരിവട്ടം, പാടിവട്ടം, ആലിൻചുവട്, മെഡിക്കൽ സെന്റർ റോഡ് പരിസരം, സിവിൽ ലൈൻ റോഡിൽ പാലാരിവട്ടം മുതൽ ചെമ്പുമുക്ക് പാലം എന്നീ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.