കൊച്ചി: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ഇ ഗ്രാന്റ്‌സ് വിദ്യാഭ്യാസാനുകൂല്യം സംബന്ധിച്ച സംശയങ്ങളും പരാതികളും പരിഹരിക്കാൻ എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസ് ഫോൺ ഇൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഏപ്രിൽ 29 രാവിലെ 11 മുതൽ നാല് വരെയാണ് സമയം. പ്ലസ് വൺ ക്ലാസ് മുതൽ ഇ ഗ്രാന്റിന് അപേക്ഷിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം. ഫോൺ 04842422256, 9562017524.