kit
ഡോ. പല്പു കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പലവ്യഞ്ജനകിറ്റ് വിതരണം ശാഖാ സെക്രട്ടറി പി.പി. ശിവദത്തൻ പത്മിനി ഹരിഹരന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്യുന്നു

കുമ്പളങ്ങി തെക്ക്: 2899-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള ഡോ. പല്പു കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തു. ശാഖാ സെക്രട്ടറി പി.പി. ശിവദത്തൻ പത്മിനി ഹരിഹരന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് രക്ഷാധികാരി സി.എസ്. ഷനിൽകുമാർ, കൺവീനർ അനൂപാ പ്രശാന്ത്, ചെയർമാൻ ശ്രീകലാ മുരളീധരൻ, കമ്മിറ്റി അംഗങ്ങളായ അനീഷ്, അനിത മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.