മൂവാറ്റുപുഴ: അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലെ അഹല്യ നേത്ര ചികത്സ കേന്ദ്രം അണുവിമുക്തമാക്കി. ആശുത്രിയുടെ അകത്തെ മുറികളും പരിസരവും അണുവിമുക്തമാക്കി. കൂടാതെ വെള്ളൂർക്കുന്നത്ത് എറണാകുളം റോഡിലുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളും പരിസരവും അണുവിമുക്തമാക്കി.ആശുപത്രിക്ക് സമീപമുള്ള ബസ് കാത്തിരിപ്പു കേന്ദ്രവും അണുവിമുക്തമാക്കി .മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രാവിലെ 10ന് ആരംഭിച്ച പ്രവർത്തനം ഉച്ചയോടെയാണ് അവസാനിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) കെ.ബി. ഷാജി മോന്റെ നേതൃത്വത്തിലാണ് അണുവിമുക്ത പ്രവർത്തനം നടത്തിയത്. അഗ്നി രക്ഷാസേനയുടെ പ്രവർത്തനത്തെ അഹല്യ പി.ആർ. ഒ റോബിൻസൺ അഭിനന്ദിച്ചു.