പള്ളുരുത്തി: പടിഞ്ഞാറൻ കൊച്ചിയിൽ ലോക്ക് മുറുക്കി പൊലീസ്.ഇന്നലെ പുലർച്ചെ 6 മുതൽ പശ്ചിമകൊച്ചിയിലെ എല്ലാ പോയിന്റി​ലും കനത്ത പരിശോധനയായിരുന്നു.മാസ്ക്ക് ഇല്ലാതെ വന്നവർ, സത്യവാങ്ങ്മൂലം ഇല്ലാതെ എത്തിയവർ, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, ടൂ വീലറിൽ രണ്ടുപേർ തുടങ്ങി​ എല്ലാവരും കുടുങ്ങി. ചിലർക്ക് പെറ്റി അടിച്ചു.മറ്റു ചിലരെ മണിക്കൂറുകളോളം നിർത്തി. പലർക്കും എസ്.ഐ.ക്ളാസുകൾ നൽകി. മാർക്കറ്റുകളിലും പച്ചക്കറിസ്റ്റാളിനു മുന്നിലും, റേഷൻ കടയിലും തി​രക്ക് പൊലീസ് നി​യന്ത്രി​ച്ചു.ഹോട്ട്സ്പോട്ടായ ചുള്ളിക്കലിൽ റോഡ്‌ പൂർണമായും അടച്ചു പൂട്ടി.ബി.ഒ.ടി. പാലം, കണ്ണങ്ങാട്ട് പാലം, ഇടക്കൊച്ചി പാലം, എഴുപുന്ന പാലം തുടങ്ങിയ സ്ഥലങ്ങളിലും ആശുപത്രി കേസുകൾ മാത്രമാണ് കടത്തിവിട്ടത്. ചിറക്കൽ മറൈൻ ജംഗ്ഷനിലെ താത്ക്കാലിക മാർക്കറ്റിലെ തിരക്ക് പൊലീസ് നിയന്ത്രിച്ചു. ഇതു മൂലം പള്ളുരുത്തി വെളിമാർക്കറ്റിൽ തി​രക്കി​ല്ല. പല സ്ഥലത്തും വഞ്ചിക്കാരുടെ പച്ച മീൻ വാങ്ങാനാണ് ആളുകൾ തടിച്ചു കൂടുന്നത്.