ആലുവ: അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുകയും പരമ്പരാഗതമായി നിർമാണ മേഖലയിൽ പണിയെടുക്കുന്ന തദ്ദേശീയരായ വിശ്വകർമ്മജരെ ഇൻഷ്വറൻസ് പരിധിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുന്നതും സ്വാഭാവികനീതി നിഷേധമാണെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ കുറ്റപ്പെടുത്തി. വിശ്വകർമ്മജരെ രണ്ടാംതരം പൗരന്മാരായി മാറ്റിനിനിറുത്താതെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ സെക്രട്ടറി പി. മോഹനൻ ആവശ്യപ്പെട്ടു.