തോപ്പുംപടി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച ചുള്ളിക്കൽ ഭാഗത്തെ എല്ലാ റോഡുകളും അടച്ചു പൂട്ടി. യാക്കൂബ് ഹുസൈൻ സേട് താമസിച്ചിരുന്ന ഫ്ളാറ്റ് അണുവിമുക്തമാക്കി. പി.സി.അഗസ്റ്റിൻ റോഡ്, ജവഹർ റോഡ്, കോളനി തുടങ്ങിയ റോഡുകളും അടച്ചു പൂട്ടി. ഈ ഭാഗത്തുള്ളവർക്ക് പുറത്തേക്കോ അകത്തേക്കോ പോകാൻ കഴിയാത്ത സ്ഥിതിയാണ്. മട്ടാഞ്ചേരി അസി.കമ്മീഷണർ പി.എസ്.സുരേഷ്, സി.ഐ.പി. കെ. സാബു, തഹസിൽദാർ ജോസഫ് ആൻറണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അടച്ചുപൂട്ടൽ നടന്നത്.