മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് എംബ്രോയിഡറി തൊഴിലാളി വെൽഫെയർ സഹകരണ സംഘം മൂവാറ്റുപുഴ പൊലീസിന് മാസ്ക്കുകൾ നൽകി. കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ പങ്കുവഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗ പ്രതിരോധത്തിനായി മുഖാവരംണം ധരിക്കുന്നതിനായിട്ടാണ് മാസ്ക്കുകൾ നൽകിയിത്. സംഘം അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ മാസ്ക്കുകൾ അടങ്ങിയ കെട്ട് സംഘം പ്രസിഡന്റ് എം.എസ്. സുരേന്ദ്രൻ പൊലീസ് സബ് ഇൻസ്പെക്ടർ സൂഫിക്ക് കൈമാറി എസ്.എൻ.ഡി.പി യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം എം.എസ്. വിൽസൻ, എ.എസ്. സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.