രാമമംഗലം: അടുക്കളയിലെ കൃഷി തോട്ടം എന്ന പേരിൽ അറിയപ്പെടുന്ന മൈക്രോ ഗ്രീൻ കൃഷിയുമായി രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡൻഡ് പൊലീസ് കേഡറ്റുകൾ.എസ്.പി.സിയുടെ കോവിഡ്-19 പോസിറ്റീവ് ടാസ്കുകളുടെ ഭാഗമായിട്ടാണ് പാത്രത്തിലെ കൃഷിത്തോട്ടം പദ്ധതി നടപ്പിലാക്കുന്നത്. കടല,പയർ, എള്ള് തുടങ്ങിയവ ഉപയോഗിച്ചു കൃഷി ചെയ്യാം.സ്ഥലമോ വെള്ള പ്രശ്നങ്ങളോ സമയമോ പ്രായമോ ഒന്നും തന്നെ ഈ കൃഷിക്ക് തടസമല്ല. ഈ കൃഷിരീതിയിൽ വിത്തു വിതക്കലും പരിപാലനവും വിളവെടുപ്പും എല്ലാംതന്നെ അടുക്കളയിലോ അല്ലെങ്കിൽ അനുയോജ്യമായ സ്‌ഥലത്തു നടത്താവുന്നതാണ്. രാമമംഗലം സ്‌കൂളിലെ സാമൂഹിക ശാസ്ത്ര അദ്ധ്യാപകനും സ്റ്റുഡൻഡ് പൊലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസറുമായ അനൂബ് ജോണാണ് ടാസ്കുകൾ നൽകുന്നത്. സ്‌കൂളിലെ 88 എസ്.പി.സി കേഡറ്റുകൾ ടാസ്കുകളുടെ ഭാഗമായി ഒരു ദിനം മൈക്രോ ഗ്രീൻ കൃഷി ചെയ്യിപ്പിച്ചു.കുട്ടികൾ കൃഷി ചെയ്തു ഫോട്ടോ വീഡിയോ ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്തു.കൃഷിയുടെ നൂതന സംസ്കാരം കുട്ടികൾക്ക് പകർന്നു നൽകാൻ ഇതിലൂടെ സാധിച്ചു എന്നു സി ഐ മുഹമ്മദ് നിസാർ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ അദ്ധ്യാപികരായ അനൂബ് ജോൺ, സ്മിത കെ വിജയൻ,മാനേജർ രഘു കെ എസ്പി.ടി.എ പ്രസിഡന്റ് ടി എം തോമസ് എന്നിവർ പറഞ്ഞു.
#മൈക്രോ ഗ്രീൻ
വെള്ളത്തിൽ ഇട്ടു വെക്കുന്ന വിത്തുകൾ പിറ്റേദിവസം തയ്യാറാക്കി വെക്കുന്ന പാത്രത്തിൽ ക്രമീകരിച്ചു കൃഷി ചെയ്യാം.നല്ല വെയിൽ കിട്ടുന്ന സ്ഥലത്തു ഡിഷ് വെക്കുന്നത് ഉചിതം. വിളവെടുപ്പ് ദിവസം കഴിയുമ്പോൾ നമുക്ക് വിളവെടുപ്പ് തുടങ്ങാം ആദ്യ ദിനങ്ങളിൽ വേരോടെ പറിച്ചെടുത്തു തോരൻ വെക്കാൻ ഉപയോഗിക്കാം.അഞ്ചു ദിവസം ഒക്കെ ആയാൽ തണ്ടും ഇലയും ഉപയോഗിച്ചു കറി വെക്കാം.