അങ്കമാലി: സ്പ്രിൻക്ലർ കരാറിനെതിരെ യൂത്ത് കോൺഗ്രസ് മഞ്ഞപ്രയിലെ പത്ത് കേന്ദ്രങ്ങളിൽ സമരം നടത്തി. ഓരോ കേന്ദ്രങ്ങളിലും മൂന്ന് പ്രവത്തകർ വീതമാണ് പങ്കെടുത്തത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ആന്റു, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാജുഡേവീസ്, നേതാക്കളായ അജിത്ത് വരയിലാൻ, ജോമോൻ ദേവസി, അഖിൽ ആന്റു, കിരൺ കോളാട്ടുകുടി, ദിനു ജോർജ് എന്നിവർ നേതൃത്വം നൽകി.