sndp
നേര്യമംഗലം എസ്.എൻ.ഡി.പി ശാഖ നൽകുന്ന ഭക്ഷ്യധാന്യക്കിറ്റ് ശാലാ പ്രസിഡന്റ് വി.കെ.രവീന്ദ്രൻ വിതരണം ചെയ്യുന്നു

കോതമംഗലം: കോവിഡ് 19 നെ തുടർന്ന് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്ത് കോതമംഗലം യൂണിയനുകീഴിലുള്ള നേര്യമംഗലം എസ്.എൻ. ഡി.പി ശാഖ .ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും നൽകുന്നതിനായി തയ്യാറാക്കിയ കിറ്റുകളുടെ വിതരണം ശാഖാ പ്രസിഡന്റ് വി.കെ.രവീന്ദ്രൻ നിർവഹിച്ചു.ചടങ്ങിൽ ശാഖാ സെക്രട്ടറി പി.ആർ സദാശിവൻ, വൈസ് പ്രസിഡന്റ് പി.എൻ.സുരേന്ദ്രൻ കമ്മറ്റി അംഗങ്ങളായ എ.കെ.നാരായണൻ, പി.ആർ സോമൻ തുടങ്ങിയവർ പങ്കെടുത്തു.