food-kit
സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകൾ ആന്റണി ജോൺ എം.എൽ.എ റേഷൻ കടകൾക്ക് കൈമാറുന്നു

കോതമംഗലം: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം ഭക്ഷ്യ ഉൽപ്പന്നങ്ങൾ അടങ്ങുന്ന കിറ്റിന്റെ പാക്കിംഗ് പൂർത്തിയാക്കി റേഷൻ കടകൾക്ക് കൈമാറി. കോതമംഗലം മുനിസിപ്പാലിറ്റിയിലെ 18 റേഷൻ കടകളിലെ പതിനായിരത്തോളം കാർഡ് ഉടമകൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റുകളുടെ പാക്കിംഗ് ചെറിയപള്ളിയുടെ ഹാളിൽ സപ്ലൈകോ ജീവനക്കാരുടെയും വൈദീകരുടെയും ചെറിയപള്ളിയിലെ സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിലാണ് തയ്യാറാക്കിയത്. 2500 ഓളം പിങ്ക് കാർഡ് ഉടമകൾക്ക് നൽകുന്നതിനുള്ള കിറ്റുകളാണ് തയ്യാറായിരിക്കുന്നനത്. കിറ്റുകൾ ആന്റണി ജോൺ എം.എൽ.എ റേഷൻ കടകൾക്ക് കൈമാറി. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, കൗൺസിലർ ടീന മാത്യൂ ഷോപ്പ് മാനേജർ സണ്ണി .കെ .എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.കിറ്റുകളുടെ വിതരണം ഏപ്രിൽ 27 മുതൽ ആരംഭിക്കും.