കുറുപ്പംപടി: കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി നില നിൽക്കുമ്പോഴും ഇന്നലെ ഉച്ചക്ക് കീഴില്ലത്തുണ്ടായ വാഹനാപകടത്തിൽ ഓട്ടോ തൊഴിലാളിയായ യുവാവ് മരിച്ചു.കീഴില്ലം വട്ടപറമ്പിൽ പരേതനായ നാരായണൻ നായർ മകൻ സുനിൽകുമാർ (44-കൊച്ചുമോൻ)ആണ് മരിച്ചത്. പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്ക് പറ്റിയ സുനിൽ കുമാറിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനായിരുന്നു മരണമടഞ്ഞ സുനിൽ കുമാർ. അവിവാഹിതനാണ്. മാതാവ്:അമ്മുക്കുട്ടി.സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നതിനാൽ എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമായ സൂചനകളില്ലെന്ന് കുറുപ്പംപടി പൊലീസ് പറഞ്ഞു . അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.