ആലുവ: ക്ഷേത്ര കലയായ അഷ്ടപദിയിൽ വേറിട്ട ശബ്ദമാകുകയാണ് ആലുവ ശ്രീമൂലനഗരം സ്വദേശിനി ഷഫ്‌ന. കുഞ്ഞിലേ ശാസ്ത്രീയ സംഗീതം പഠിക്കുന്ന ഷഫ്നയുടെ ഗുരു ഫാക്ട് മോഹനൻ. മോഹനനാണ് ശിഷ്യയെ അഷ്ടപദിയുടെ ആരാധികയാക്കിയത്.
മാതാവ് സീനത്തും പിതാവ് കാസിം മേത്തറും ഷഫ്‌നയുടെ ആഗ്രഹങ്ങൾക്ക് പൂർണ പിന്തുണയേകുന്നു. നാരായണീയവും ഷഫ്‌ന ആലപിക്കും.
കണ്ണൂരിൽ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനിയാണ്. സ്‌കൂൾതലം മുതൽ നിരവധി വേദികളിൽ അഷടപദി ആലപിച്ചിട്ടുണ്ട്.
"ക്ഷേത്രകലയായതിനാൽ തന്നെ ഏതെങ്കിലും ക്ഷേത്ര നടയിൽ അഷ്ടപദി ആലപിക്കണമെന്നാണ് ആഗ്രഹം. ഗുരുവായൂർ കണ്ണന്റെ മുമ്പിലായാൽ സന്തോഷമായി"
ഷഫ്ന