അങ്കമാലി: ദേശീയപാതയിൽ കോതകുളങ്ങരയിൽ പച്ചക്കറി കയറ്റിവന്ന മിനിലോറി മറിഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. മൈസൂരിൽ നിന്നു പെരുമ്പാവൂർ ഭാഗത്തേക്കുപോയ ലോറി നിയന്ത്രണം വിട്ട് ഇടതുവശത്തെ വൈദ്യുതിപോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപെട്ടു.