കൊച്ചി: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആറുദിവസത്തെ ശമ്പളം അഞ്ചുമാസമായി പിടിക്കാനുള്ള ഉത്തരവ് പിൻവലിക്കണണമെന്ന് ബി.എം.എസ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

കൊവിഡ് പകരുന്നത് തടയുന്നതിൽ നിർണായകപങ്ക് വഹിക്കുന്നത് രാപ്പകൽ ഭേദമില്ലാതെ ആരോഗ്യപ്രവർത്തകരും പൊലീസ് സേനയുമാണ്. മറ്റു സംസ്ഥാനങ്ങൾ ഈ വിഭാഗങ്ങൾക്ക് ശമ്പളത്തിന് പുറമെ ആനുകൂല്യങ്ങൾ നൽകുമ്പോൾ കേരളം പിടിച്ചെടുക്കുകയാണ്. പ്രതികൂല സാഹചര്യത്തിലും അധികപണം മുടക്കിയാണ് ജീവനക്കാർ ഓഫീസുകളിലത്തുന്നത്. ജീവനക്കാരെ ആക്ഷേപിക്കാനും ശമ്പളം പിടിച്ചെടുക്കാനുമാണ് ധനമന്ത്രി ഓരോ പ്രതിസന്ധി ഘട്ടത്തിലും ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനമന്ത്രി തോമസ് ഐസക്കിന്റെ പിടിപ്പുകേടാണ്. സർക്കാർ നീതിബോധത്തോടെ പെരുമാറണമെന്നും ശമ്പളം പിടിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.