2

പൂ​ജാ​ ​മു​റി​യി​ൽ​ ​ദൈ​വ​ങ്ങ​ൾ​ക്കൊ​പ്പം​ ​ഒ​രു​ ​ചി​ത്രം.​ ​ അ​തി​ലേ​ക്ക് ​ കൈ​ചൂ​ണ്ടി​ ​പി​താ​വ് ​ശ​ങ്കു​ണ്ണി​ ​ മ​ക​ൻ​ ​രാ​മ​നോ​ട് ​പ​റ​ഞ്ഞു.​ ​'​ ​ആ​ ​ഫോ​ട്ടോ​യി​ൽ​ ​ കാ​ണു​ന്ന​യാ​ളും​ ​എ​ന്റെ​ ​ദൈ​വ​മാ​ണ്.​ ​യ​ഹൂ​ദ​നാ​യ​ ​അ​വ​റാ​ൻ.​ ​ അ​ച്‌​ഛ​ൻ​ ​പ​റ​ഞ്ഞു​ ​ത​ന്ന​ ​ആ​ ​ച​രി​ത്രം​ ​ വി.​എ​സ്.​ ​രാ​മ​കൃ​ഷ്‌​ണ​ന്റെ​ ​മ​ന​സി​ൽ​ ​മാ​യാ​ത്ത​ ​നേ​ർ​ ​ചി​ത്ര​മാ​ണ്.

കെ.​എ​സ്.​സ​ന്ദീ​പ്
രാ​ജ്യം​ ​ലോ​ക്ക് ​ഡൗ​ണി​ലൂ​ടെ​ ​ക​ട​ന്നു​പാ​കു​മ്പാ​ൾ​ ​ഓ​ർ​മ്മ​ ​പു​തു​ക്ക​ലി​ന്റെ​ ​ലോ​ക​ത്താ​ണ് ​വി.​എ​സ്.​ ​രാ​മ​കൃ​ഷ്ണ​ൻ.​ ​ദാ​രി​ദ്ര്യത്തി​ൽ​ ​നി​ന്ന് ​പ​ട​വെ​ട്ടി​ ​ഒ​രു​ ​മ​ഹാ​പ്ര​സ്ഥാ​ന​ത്തി​ലേ​ക്ക് ​കു​തി​ച്ചു​യ​ർ​ന്ന​തി​ന്റെ​ ​വ​ഴി​യി​ലൂ​ടെ​യാ​ണ് ​ആ​ ​യാ​ത്ര.​അ​വി​ടെ​ ​സ​ങ്ക​ടം,​ ​ദാ​രിദ്ര്യം.​ ​പ​ടി​പ​ടി​യാ​യ​ ​മു​ന്നേ​റ്റം,​ ​വി​ജ​യം​ ​എ​ന്നി​വ​യെ​ല്ലാം​ ​കാ​ണാം.​ ​അ​തി​നൊ​പ്പം​ ​മ​ഹാ​മ​ന​സ്ക​ത​യു​ടെ​ ​നേ​ർ​കാ​ഴ്ച​ക​ളും.​ ​രാ​ജേ​ശ്വ​രി​ ​ഗ്രൂ​പ്പ് ​ഒ​ഫ് ​ക​മ്പ​നീ​സി​ന്റെ​ ​സാ​ര​ഥി​യാ​യ​ ​വി.​എ​സ്.​രാ​മ​കൃ​ഷ്‌​ണ​ന്റെ​ ​എ​റ​ണാ​കു​ളം​ ​ബൈ​പ്പാ​സി​ലു​ള്ള​ ​വ​സ​തി​യി​ലേ​ക്ക് ​ക​ട​ന്ന് ​ചെ​ല്ലു​മ്പോ​ൾ​ ​നെ​റ്റി​യി​ൽ​ ​ച​ന്ദ​ന​ക്കു​റി​യു​മാ​യി​ ​നി​റ​ചി​രി​യാ​ടെ​ ​സ്വീ​ക​രി​ക്കു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​ര​നാ​യ​ ​ഒ​രു​ ​മ​നു​ഷ്യ​ൻ.​ ​കൂ​ടു​ത​ൽ​ ​സം​സാ​രി​ച്ച​പ്പോ​ൾ​ ​അ​ടു​ത്ത​റി​യു​ക​യാ​യി​രു​ന്നു​ ​ആ​ ​ബി​സി​ന​സ് ​സാ​മ്രാ​ജ്യ​ത്തി​ന്റെ​ ​വി​ജ​യ​മ​ന്ത്രം.​
അ​ച്‌​ഛ​ൻ​ ​ വ​ഴി​ ​കാ​ണി​ച്ചു
പൂ​ജാ​ ​മു​റി​യി​ൽ​ ​ദൈ​വ​ങ്ങ​ൾ​ക്കൊ​പ്പം​ ​ഒ​രു​ ​ചി​ത്രം.​ ​അ​തി​ലേ​ക്ക് ​കൈ​ചൂ​ണ്ടി​ ​പി​താ​വ് ​ശ​ങ്കു​ണ്ണി​ ​മ​ക​ൻ​ ​രാ​മ​നോ​ട് ​പ​റ​ഞ്ഞു.​ ​'​ ​ആ​ ​ഫോ​ട്ടോ​യി​ൽ​ ​കാ​ണു​ന്ന​യാ​ളും​ ​എ​ന്റെ​ ​ദൈ​വ​മാ​ണ്.​ ​യ​ഹൂ​ദ​നാ​യ​ ​അ​വ​റാ​ൻ.​ ​അ​ച്‌​ഛ​ൻ​ ​പ​റ​ഞ്ഞു​ ​ത​ന്ന​ ​ആ​ ​ച​രി​ത്രം​ ​വി.​എ​സ്.​ ​രാ​മ​കൃ​ഷ്‌​ണ​ന്റെ​ ​മ​ന​സി​ൽ​ ​മാ​യാ​ത്ത​ ​നേ​ർ​ ​ചി​ത്ര​മാ​ണ്.
ഗു​രു​ദേ​വ​ ​ഭ​ക്ത​നാ​യ​ ​പി​താ​വ് ​ഗു​രു​ ​നി​ഷി​ദ്ധ​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​ ​ഒ​രു​ ​ജോ​ലി​ക്കും​ ​പോ​യി​രു​ന്നി​ല്ല.​ ​പ​തി​നാ​ലാ​മ​ത്തെ​ ​വ​യ​സി​ൽ​ ​കൊ​ച്ചി​യി​ലെ​ ​സ​ര​സ്വ​തി​ ​സ്‌​റ്റോ​ഴ്സി​ൽ​ ​ജോ​ലി​ക്ക് ​ക​യ​റി.​ ​ക​ത്രി​ക​യ്‌​ക്ക് ​തു​ണി​ ​കീ​റി​ ​അ​ടു​ക്കി​ ​വ​യ്‌​ക്ക​ണം.​ ​മാ​സ​ ​ശ​മ്പ​ളം​ 40​ ​രൂ​പ.​ 11​മ​ണി​ക്കേ​ ​ക​ട​ ​തു​റ​ക്കൂ.​ ​അ​തി​ന് ​മു​മ്പേ​ ​അ​ച്‌​ഛ​ൻ​ ​അ​വ​റാ​ൻ​ ​എ​ന്ന​ ​യ​ഹൂ​ദ​ന്റെ​ ​ജൂ​ത​ ​തെ​രു​വി​ലെ​ ​ക​ട​യി​ൽ​ ​ചെ​ല്ലും.​ ​കു​പ്പി​ ​ക​ഴു​കി​ ​വൃ​ത്തി​യാ​ക്കി​ ​അ​ല​മാ​ര​യി​ൽ​ ​വ​യ്‌​ക്കും.​ ​ചെ​റി​യൊ​രു​ ​പ്ര​തി​ഫ​ലം​ ​പോ​ക്ക​റ്റി​ൽ​ ​വീ​ഴും.​ ​ഇ​തി​നി​ടെ​ ​സ്വ​ന്തം​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങാ​ൻ​ ​അ​വ​റാ​ന് ​അ​വ​സ​രം​ ​ല​ഭി​ച്ചു.​ ​ശ​ങ്കു​ണ്ണി​യോ​ട് ​ക​ട​യെ​ടു​ത്തോ​ന്നാ​യി​ ​അ​വ​റാ​ൻ.​ ​ഒ​റ്റ​ ​ഡി​മാ​ന്റ്.​ആ​യി​രം​ ​രൂ​പം​ ​ന​ൽ​ക​ണം.​ ​ഒ​രു​ ​രൂ​പ​ ​പോ​ലും​ ​കൈ​യി​ലി​ല്ലാ​ത്ത​ ​ശ​ങ്കു​ണ്ണി​ ​നി​സ​ഹാ​യ​നാ​യി.​ ​ഒ​ടു​വി​ൽ​ ​സ​ഹോ​ദ​രി​മാ​രു​ടെ​ ​താ​ലി​മാ​ല​ ​പ​ണ​യം​ ​വ​ച്ച് ​ശ​ങ്കു​ണ്ണി​ ​സ്വ​ന്ത​മാ​യി​ ​ക​ട​ ​വാ​ങ്ങി​ ​കു​പ്പി​ ​ക​ച്ച​വ​ട​ക്കാ​ര​നാ​യി.​ ​പി​ന്നീ​ട്,​ ​വി.​എ​സ്.​ ​രാ​മ​കൃ​ഷ്‌​ണ​നെ​ന്ന​ ​വ്യ​വ​സാ​യി​യു​ടെ​ ​ഉ​ദ​യ​ത്തി​ന്റെ​ ​ക​ഥ​യ്ക്ക് ​തു​ട​ക്കം.

ഹോർ​ലി​ക്‌​സ് ​കു​പ്പി​യി​ൽ​ ​
തു​ട​ങ്ങി​യ​ ​ജൈ​ത്ര​യാ​ത്ര
അ​ന്ന് ​പ​ത്താം​ ​ക്ളാ​സ് ​പ​ഠ​നം​ ​ക​ഴി​ഞ്ഞ് ​ഫു​ഡ് ​ക്രാ​ഫ്റ്റ് ​ കോഴ്സി​ൽ​ ​ചേ​രാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു​ ​വി.​എ​സ്.​ ​രാ​മ​കൃ​ഷ്‌​ണ​ൻ.​ ​ച​ളി​ക്ക​വ​ട്ട​ത്തു​ ​നി​ന്ന് ​എ​റ​ണാ​കു​ളം​ ​ബ്രാ​ഡ്‌​വേ​യി​ലേ​ക്കു​ള്ള​ ​സൈ​ക്കി​ൾ​ ​യാ​ത്ര​യ്‌​ക്കി​ടെ​യാ​ണ് ​ശ​ങ്കു​ണ്ണി​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ ​ക​ട​ ​തു​റ​ക്കാ​തെ​യാ​യി.​ ​മൂ​ത്ത​ ​സ​ഹോ​ദ​രി​ ​ഭ​ർ​ത്താ​വ് ​ക​ട​ ​തു​റ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും​ ​മ​ടി​ ​കാ​ണി​ച്ചു.​ ​ക​ട​യി​ൽ​ ​പോ​കാ​ൻ​ ​അ​ച്‌​ഛ​നും​ ​നി​ർ​ബ​ന്ധി​ച്ചു.​ ​അ​ന്ന് ​വൈ​ദ്യ​ൻ​മാ​ർ​ അ​രി​ഷ്ടം​ ​നിറയ്ക്കുന്നത് കുപ്പികളിലായിരുന്നു. ഇതിനുള്ള കു​പ്പി​ ​ ത​യ്യാ​റാ​ക്കി ​ ​കൊ​ടു​ക്കു​ന്ന​താ​യി​രു​ന്നു​ ​ കടയിലെ പ്ര​ധാ​ന​ ​ജോ​ലി.​ ​മ​ടി​യോ​ടെ​യാ​ണെ​ങ്കി​ലും​ ​ക​ട​ ​ഏ​റ്റെ​ടു​ത്തു.​ഇ​തി​നി​ട​യി​ൽ​ ​പ​ത്ര​ത്തി​ൽ​ ​ഒ​രു​ ​പ​ര​സ്യം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.​ ​തൃ​ശൂ​രി​ലു​ള്ള​ ​സ​തേ​ൺ​ ​ഫാ​ർ​മ​സി​ക്ക് 20,000​ ​ഹോ​ർ​ലി​ക്‌​സ് ​കു​പ്പി​ക​ൾ​ ​വേ​ണം.​ ​കേ​ര​ള​ത്തി​ൽ​ ​ഹോ​ർ​ലി​ക്‌​സ് ​ക​ഴി​ച്ചു​ ​തു​ട​ങ്ങു​ന്ന​ ​കാ​ലം​ ​മാ​ത്രം.​ ​ചൊ​റി.​ ​ചി​ര​ങ്ങ് ​എ​ന്നി​വ​യ്‌​ക്കു​ള്ള​ ​മ​രു​ന്നു​ക​ൾ​ ​ത​യ്യാ​റാ​ക്കി​ ​ന​ൽ​കു​ന്ന​തി​നാ​യി​രു​ന്നു​ ​കു​പ്പി​ക​ൾ.​ ​അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ​ ​ചെ​ന്നൈ​യി​ൽ​ ​കു​പ്പി​ ​കി​ട്ടു​മെ​ന്ന​റി​ഞ്ഞു.​ ​അ​ച്‌​ഛ​ന്റെ​ ​സു​ഹൃ​ത്താ​യ​ ​ചെ​ട്ടി​യാ​രെ​ ​ട്ര​ങ്ക് ​കോ​ൾ​ ​ബു​ക്ക് ​ചെ​യ്‌​ത് ​ബ​ന്ധ​പ്പെ​ട്ടു.​ ​കാ​ര്യം​ ​ന​ട​ക്കു​മെ​ന്ന് ​ഉ​റ​പ്പാ​യ​തോ​ടെ​ ​ആ​യി​രം​ ​രൂ​പ​ ​മ​ണി​യോ​ഡ​റാ​യി​ ​ന​ൽ​കി.​ ​പി​ന്നീ​ട് ​എ​റ​ണാ​കു​ളം​ ​ഐ​ല​ൻ​ഡി​ൽ​ ​നി​ന്ന് ​ചെ​ന്നൈ​യി​ലേ​ക്ക് ​ട്രെ​യി​നി​ൽ​ ​യാ​ത്ര.​ ​ഒ​ന്നു​മ​റി​യാ​ത്ത​ ​ത​ന്നെ​ ​ട്രെ​യി​നി​ലെ​ ​സീ​റ്റി​ൽ​ ​കൊ​ണ്ടു​പോ​യി​ ​അ​ച്‌​ഛ​ൻ​ ​ഇ​രു​ത്തി​യ​ത് ​ഇ​ന്നും​ ​ക​ണ്ണി​ൽ​ ​നി​ന്ന് ​മാ​യു​ന്നി​ല്ലെ​ന്ന് ​രാ​മ​കൃ​ഷ്‌​ണ​ൻ​ ​ഓ​ർ​ക്കു​ന്നു.
ചെ​ന്നൈ​ ​സെ​ൻ​ട്ര​ലി​ലു​ള്ള​ ​മൂ​ർ​ ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ​കു​തി​ര​വ​ണ്ടി​യി​ലാ​യി​രു​ന്നു​ ​യാ​ത്ര.​ ​നാ​ലു​ ​ദി​വ​സം​ ​കൊ​ണ്ട് ​ലോ​ഡ് ​റെ​ഡി​യാ​യി.​ ​ലോ​റി​യി​ൽ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​തി​രി​ച്ചു.​ ​ക​ട​യി​ൽ​ ​ക​യ​റി​ ​ചാ​യ​ ​കു​ടി​ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​ഡ്രൈ​വ​റും​ ​ക്ലീ​ന​റും​ ​ആ​ദ്യം​ ​സ്ഥ​ലം​ ​കാ​ലി​യാ​ക്കും.​ ​അ​തോ​ടെ​ ​അ​വ​രു​ടെ​ ​പ​ണ​വും​ ​ന​ൽ​കേ​ണ്ടി​ ​വ​ന്നു.​ ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​എ​ത്തി​യ​പ്പോ​ഴ​ത്തേ​ക്കും​ ​പ​ണം​ ​മു​ഴു​വ​ൻ​ ​തീ​ർ​ന്നു.​ ​പ​ത്തു​ ​പൈ​സ​യു​ണ്ട് ​കൈ​യി​ൽ.​ ​പ​ട്ടി​ണി​ ​കി​ട​ന്ന് ​തൃ​ശൂ​രി​ലെ​ത്തി.​ ​ആ​ ​ബി​സി​ന​സി​ൽ​ ​മൂ​വാ​യി​ര​ത്തി​ന​ടു​ത്ത് ​ലാ​ഭം​ ​കി​ട്ടി..​ ​അ​തോ​ടെ​ ​കൊ​ള്ളാ​വു​ന്ന​ ​പ​ണി​യാ​ണെ​ന്ന് ​മ​ന​സ് ​മ​ന്ത്രി​ച്ചു.

അ​ന്തി​ക്കാ​ട്ടെ​ ​ ക​ള്ള് ​സൊ​സൈ​റ്റി
പാ​ല​ക്കാ​ട്ടെ​ ​പ്രീ​മി​യ​ർ​ ​ബ്രൂ​വ​റി​യ​ലേ​ക്ക് ​അ​വ​രു​ടെ​ ​ബി​യ​ർ​ ​കു​പ്പി​ക​ൾ​ ​എ​റ​ണാ​കു​ള​ത്ത് ​നി​ന്ന് ​ശേ​ഖ​രി​ച്ച് ​ന​ൽ​കു​ന്ന​ ​ഓ​ർ​ഡ​ർ​ ​ല​ഭി​ച്ചു.​ ​കൃ​ത്യ​മാ​യി​ ​സാ​ധ​നം​ ​എ​ത്തി​ച്ച​തോ​ടെ​ ​ക​മ്പ​നി​ ​അ​ധി​കൃ​ത​ർ​ക്ക് ​താ​ത്പ​ര്യ​മാ​യി.​ ​ക​മ്പ​നി​യു​ടെ​ ​കൂ​ടു​ത​ൽ​ ​ബി​സി​ന​സ് ​ന​ട​ക്കു​ന്ന​ത് ​ത​മി​ഴ്നാ​ട്ടി​ലാ​ണ്.​ ​അ​വി​ടെ​ ​നി​ന്ന് ​കു​പ്പി​ക​ൾ​ ​ശേ​ഖ​രി​ച്ച് ​ക​മ്പ​നി​യി​ലെ​ത്തി​ക്കാ​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​എം.​ഡി.​ ​മു​ന്നോ​ട്ടു​ ​വ​ച്ചു.​ ​ഇ​തി​നി​ട​യി​ൽ​ ​അ​ന്തി​ക്കാ​ട് ​ക​ള്ള് ​സൊ​സൈ​റ്റി​യി​ലേ​ക്ക് ​കു​പ്പി​ക​ൾ​ ​ആ​വ​ശ്യ​മു​ണ്ടെ​ന്ന് ​മ​ന​സി​ലാ​യി.​ ​പ​ക്ഷേ​ ​ടെ​ൻ​ഡ​ർ​ ​ന​ൽ​ക​ണ​മാ​യി​രു​ന്നു.​ ​സെ​ക്ര​ട്ട​റി​യെ​ ​ക​ണ്ട് ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​ക​രി​ച്ചു.​ ​ഒ​ടു​വി​ൽ​ ​ടെ​ൻ​ഡ​ർ​ ​ല​ഭി​ച്ചു.​ ​പാ​ല​ക്കാ​ട്ടെ​ ​ക​മ്പ​നി​യി​ൽ​ ​നി​ന്നാ​ണ് ​കു​പ്പി​ക​ൾ​ ​എ​ത്തി​ച്ച​ത്.​ ​ആ​ ​ഇ​ട​പാ​ടി​ലും​ ​ലാ​ഭം​ ​കൊ​യ്‌​തു.
75 ​ ​കോ​ടി​യു​ടെ​ ​ വ​ള​ർ​ച്ച​യി​ലേ​ക്ക്
കി​ട്ടി​യ​ ​ലാ​ഭ​ ​തു​ക​യി​ൽ​ ​എ​റ​ണാ​കു​ളം​ ​ടി.​ഡി​ ​റോ​ഡി​ൽ​ ​പ​ത്ത് ​സെ​ന്റ് ​സ്ഥ​ലം​ ​വാ​ങ്ങി.​ ​കു​പ്പി​ ​ക​ഴു​കാ​നു​ള്ള​ ​സൗ​ക​ര്യ​മൊ​രു​ക്കി.​ ​സ്ത്രീ​ക​ളാ​യി​രു​ന്നു​ ​ജീ​വ​ന​ക്കാ​ർ.​ ​പി​ന്നീ​ട് ​നോ​ർ​ത്തി​ലും​ 20​ ​സെ​ന്റ് ​സ്ഥ​ലം​ ​വാ​ങ്ങി​ ​ക​ഴു​കാ​നു​ള്ള​ ​സൗ​ക​ര്യം​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​കൂ​ടു​ത​ൽ​ ​ക​മ്പ​നി​ക​ളി​ൽ​ ​നി​ന്ന് ​ഓ​ർ​ഡ​ർ​ ​ല​ഭി​ച്ച​തോ​ടെ​ ​കു​പ്പി​ക​ൾ​ ​ക​ഴു​ക​ൽ​ ​എ​ന്ന് ​വ്യ​വ​സാ​യം​ ​പ​ട​ർ​ന്നു​ ​പ​ന്ത​ലി​ച്ചു.​ ​കേ​ര​ള​ത്തി​ന് ​പു​റ​ത്തേ​ക്കും​ ​വേ​രോ​ട്ട​മാ​യി.​ ​പ​ടി​ ​പ​ടി​യാ​യു​ള്ള​ ​വ​ള​ർ​ച്ച​യി​ൽ​ 75​ ​കോ​ടി​യു​ടെ​ ​‌​ടേ​ണോ​വ​റു​ള്ള​ ​ക​മ്പ​നി​യാ​യി​ ​രാ​ജേ​ശ്വ​രി​ ​ഗ്രൂ​പ്പ് ​ഒ​ഫ് ​ക​മ്പ​നീ​സ് ​വി.​എ​സ്.​ ​രാ​മ​കൃ​ഷ്‌​ണ​ന്റെ​ ​കൈ​പി​ടി​ച്ച് ​വ​ള​ർ​ന്നു.​ ​ഇ​ന്നും​ ​ത​ല​യു​യ​ർ​ത്തി​ ​അ​തി​ന്റെ​ ​സാ​ര​ഥി​യാ​യി​ ​ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ​ഇ​റ​ങ്ങു​ക​യാ​ണ് ​സാ​ധ​ാര​ണ​ക്കാ​ര​നി​ൽ​ ​സാ​ധ​ാര​ണ​ക്കാ​ര​നാ​യി​ ​രാ​മ​കൃ​ഷ്‌​ണ​ൻ.
നേ​ട്ട​ങ്ങ​ൾ​ കൊ​യ്യു​മ്പോ​ഴും​ ത​ന്റെ​ വി​ജ​യ​ത്തി​നു​പി​ന്നി​ൽ​ പ്ര​വ​ർ​ത്തി​ച്ച​ ശി​വ​ ഡി​സ്റ്റി​ല​റി​യി​ലെ​ എം​.ഡി​. എ​സ്.ബി​.ബാ​ല​സു​ബ്ര​ഹ്മ​ണ്യം​,​​ പാ​ല​ക്കാ​ട് യു​.ബി​ ഗ്രൂ​പ്പ് എ​ന്നി​വ​രെ​ ഒ​രി​ക്ക​ലും​ മ​റ​ക്കാ​നാ​വി​ല്ലെ​ന്ന് രാ​മ​കൃ​ഷ്ണ​ൻ​ പ​റ​യു​ന്നു​. മു​സ്ളി​മ​ല്ലെ​ങ്കി​ലും​ എ​ല്ലാ​ പെ​രു​ന്നാ​ളി​നും​ സക്കാത്ത് നൽകി നന്മയുടെ വസന്തം വിടർത്തുന്നു. എല്ലാ വർഷവും ഓണത്തിന് എറണാകുളം ചളിക്കവട്ടത്തുള്ള കുടുംബങ്ങൾക്ക് അഞ്ചുകിലോ അരിയും അഞ്ചുകിലോ പച്ചക്കറിയും നൽകി മറ്റൊരു പുണ്യപ്രവർത്തിയും രാമകൃഷ്ണൻ മുടങ്ങാതെ ചെയ്യുന്നുണ്ട്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഗുരുദേവന്റെ 60 പഞ്ചലോഹവിഗ്രഹങ്ങൾ സ്ഥാപിച്ചും രാമകൃഷ്ണൻ ശ്രദ്ധേയനായി. 1​5​ വ​ർ​ഷം​ മു​ൻ​പ് എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ ക​ണ​യ​ന്നൂ​ർ​ യൂ​ണി​യ​ന് പാ​ലാ​രി​വ​ട്ട​ത്ത് ല​ക്ഷ​ങ്ങ​ൾ​ മു​ട​ക്കി​ ഒ​രു​ ആ​സ്ഥാ​ന​ മ​ന്ദി​രം​ പ​ണി​തു​കൊ​ടു​ക്കാ​ൻ​ രാ​മ​കൃ​ഷ്ണ​ന് സാ​ധി​ച്ചു​. കൂ​ടാ​തെ​ നി​ര​വ​ധി​ ക്ഷേ​ത്ര​ങ്ങ​ളും​ നി​ർ​മ്മി​ക്കാ​ൻ​ രാ​മ​കൃ​ഷ്ണ​ൻ​ സ​ഹാ​യ​ധ​നം​ ന​ൽ​കി​. തന്റെ വളർച്ചയ്ക്ക് പിന്നിൽ ഗുരുദേവന്റെ അനുഗ്രഹം കൂടെയുണ്ടെന്ന് രാമകൃഷ്ണൻ അടിവരയിടുന്നു.
എ​ല്ലാം​ ​എ​ന്റെ​ ​മ​ക്കൾ
അ​ഞ്ചു​ ​മ​ക്ക​ളാ​ണ് ​രാ​മ​കൃ​ഷ്‌​ണ​ന്.​ ​എ​ന്നാ​ൽ​ ​ഇ​വ​രെ​ ​കൂ​ടാ​തെ​ 130​ ​പേ​രു​ടെ​ ​വി​വാ​ഹം​ ​ന​ട​ത്തി​കൊ​ടു​ത്ത​യാ​ൾ​ ​ഒ​രു​ ​പ​ക്ഷേ​ ​എ​ങ്ങു​മു​ണ്ടാ​കി​ല്ല.​ 60​ ​വ​യ​സു​ ​തി​ക​ഞ്ഞ​പ്പോ​ൾ​ 60​ ​പേ​ർ​ക്ക് ​മം​ഗ​ല്യ​ ​ഭാ​ഗ്യം.​ 70​ ​തി​ലേ​ക്ക് ​എ​ത്തി​യ​പ്പോ​ൾ​ ​അ​ത്ര​യും​ ​പേ​ർ​ ​കു​ടും​ബ​ ​ജീ​വി​ത​ത്തി​ലേ​ക്ക്.​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​ക​ഴു​ത്തി​ൽ​ ​അ​ഞ്ചു​ ​പ​വ​ന്റെ​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും​ ​ചാ​ർ​ത്തി​യാ​യി​രു​ന്നു​ ​മം​ഗ​ല്യം.​ ​സാ​രി​യും​ ​സ​ദ്യ​യും​ ​ഉ​ൾ​പ്പെ​ടെ​ ​മു​ഴു​വ​ൻ​ ​ചെ​ല​വും.​ ​ര​ണ്ടേ​കാ​ൽ​ ​കോ​ടി​യി​ല​ധി​കം​ ​രൂ​പ​ ​മു​ട​ക്കി​യാ​ണ് ​അ​വ​രെ​ ​പു​തു​ലോ​ക​ത്തേ​യ്‌​ക്ക് ​കൈ​പി​‌​ടി​ച്ചു​ ​ക​യ​റ്റി​യ​ത്.​ ​എ​റ​ണാ​കു​ള​ത്ത​പ്പ​ൻ​ ​മൈ​താ​ന​ത്ത് ​ന​ട​ന്ന​ ​ആ​ ​വി​വാ​ഹ​ ​മാ​മാ​ങ്കം​ ​ആ​ർ​ഭാ​ട​ത്തി​ന്റേ​ത​ല്ല,​ ​സ​ന്മ​ന​സി​ന്റെ​ ​നേ​ർ​ ​ചി​ത്ര​മാ​യി​രു​ന്നു.​ ​ആ​ ​ദ​മ്പ​തി​ക​ൾ​ക്ക് ​മ​ക്ക​ളു​ണ്ടാ​യ​പ്പോ​ൾ​ ​പേ​രി​ട​ലി​ന് ​രാ​മ​കൃ​ഷ്‌​ണ​ന്റെ​ ​സാ​ന്നി​ദ്ധ്യ​മാ​ണ് ​അ​വ​ർ​ ​കൊ​തി​ച്ച​ത്.​ ​ആ​ഗ്ര​ഹ​ത്തി​ന​നു​സ​രി​ച്ച് ​രാ​മ​കൃ​ഷ​‌്ണ​ൻ​ ​ഓ​ടി​യെ​ത്തി.​ ​മ​റ്റു​ ​ചി​ല​ർ​ക്ക് ​വീ​ടു​ ​വ​ച്ചു​ ​ന​ൽ​കി.​ ​ഇ​തി​നെ​ക്കു​റി​ച്ച് ​ചോ​ദി​ക്കു​മ്പോ​ൾ​ ​ദാ​രി​ദ്ര്യത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ത​നി​ക്ക് ​ഒ​ന്നു​മി​ല്ലാ​ത്ത​വ​രു​ടെ​ ​വേ​ദ​ന​യ​റി​യാ​മെ​ന്നാ​ണ് ​രാ​മ​കൃ​ഷ്‌​ണ​ന്റെ​ ​മ​റു​പ​ടി.
സ്വ​പ്നം
ഇ​പ്പോ​ൾ​ ​ബി​സി​ന​സ് ​കു​റ​വാ​ണെ​ങ്കി​ലും​ ​പു​തി​യ​ ​സം​രം​ഭ​ ​ചി​ന്ത​ക​ളി​ല്ല.​ ​പ്രാ​യ​മാ​യി​ല്ലേ.​ ​റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​ബി​സി​ന​സ് ​ആ​ ​വ​ഴി​ക്ക് ​പോ​കു​ന്നു​ണ്ട്.​ ​മ​ക്ക​ളൊ​ന്നും​ ​കു​പ്പി​ ​ബി​സി​ന​സി​ലേ​ക്ക് ​വ​ന്നി​ട്ടി​ല്ല.​ ​ഇ​പ്പോ​ൾ​ 74​ ​വ​യ​സാ​യി.​ 80​ ​തി​ക​ഞ്ഞാ​ൽ​ 80​ ​പേ​രു​ടെ​ ​വി​വാ​ഹം.​ ​അ​ത് ​മാ​ത്ര​മാ​ണ് ​ഇ​നി​ ​മു​ന്നി​ലു​ള്ള​ ​സ്വ​പ്‌​നം.
നേതൃരംഗത്ത്
ബിസിനസ് തിരക്കിനിടയിലും നിരവധി പദവികളും അലങ്കരിക്കുന്നു. എസ്.ആർ.പി സംസ്ഥാന ട്രഷറർ,​ എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ,​ കുഴിവേലി മഹാക്ഷേത്ര പ്രസിഡന്റ്,​ കൊറ്റങ്കാവ് ക്ഷേത്രരക്ഷാധികാരി,​ അരൂർ മാത്താനം ക്ഷേത്രം രക്ഷാധികാരി എന്നീ ചുമതലകൾ വഹിക്കുന്നു. ഹിന്ദു ഇക്കോണമിക് ഫോറം മുൻ ട്രഷററും ആയിരുന്നു.

ദാ​മ്പ​ത്യം​ ​അ​നു​ഗ്ര​ഹം
ഭാ​ര്യ​ ​രാ​ധാ​മ​ണി​യാ​ണ് ​ത​ന്റെ​ ​ഭാ​ഗ്യ​മെ​ന്ന് ​രാ​മ​കൃ​ഷ്‌​ണ​ൻ​ ​പ​റ​യും.​ ​തി​ര​ക്കു​പി​ടി​ച്ച​ ​ജീ​വി​ത​ത്തി​നി​ട​യി​ലും​ ​വി​ട്ടു​ ​വി​ഴ്ച​യോ​ടെ​ ​ജീ​വി​ച്ചു.​ ​അ​തി​നാ​ൽ​ ​ബി​സി​ന​സി​ൽ​ ​ശ്ര​ദ്ധ​യോ​ടെ​ ​മു​ന്നോ​ട്ടു​ ​പോ​കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​
ബി​സി​ന​സി​ൽ​ താ​ങ്ങും​ ത​ണ​ലു​മാ​യി​ എ​ന്നും​ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് സ​ഹോ​ദ​ര​ന്മാ​രാ​യ​ വി​.എ​സ്. പ​വി​ത്ര​ൻ​,​​ വി​.എ​സ്. ലാ​ല​ൻ​,​​ വി​.എ​സ്. സ​ജീ​വ​ൻ​ എ​ന്നി​വ​രാ​യി​രു​ന്നു​. ബി​സി​ന​സു​മാ​യി​ ബ​ന്ധ​പ്പെ​ട്ട​ യാ​ത്ര​ക​ളി​ലും​ മ​റ്റും​ മു​ഴു​കി​യ​ സ​മ​യ​ത്ത് കു​ടും​ബ​കാ​ര്യ​ങ്ങ​ൾ​ നോ​ക്കി​യി​രു​ന്ന​ത് ലാ​ല​നാ​യി​രു​ന്നു​. ഇ​തൊ​ന്നും​ ഒ​രി​ക്ക​ലും​ മ​റ​ക്കാ​ൻ​ ക​ഴി​യു​ന്ന​ത​ല്ലെ​ന്ന് രാ​മ​കൃ​ഷ്ണ​ൻ​.
​ഇ​​ള​​യ​​മ​​ക​​ൻ​​ ​ര​​തീ​​ഷാ​​ണ് ​കൂ​​ടെ​​യു​​ള്ള​​ത്.​ ​പെ​​ൺ​​മ​​ക്ക​​ളാ​​യ​​ ​രാ​​ജേ​​ശ്വ​​രി​,​​ ​ര​​ജി​​നി​,​​ ​ര​​ഞ്ജി​​ത​,​​ ​റി​​ങ്കി​​ൾ​​ ​എ​​ന്നി​​വ​​ർ​​ ​വി​​വാ​​ഹി​​ത​​രാ​​യി​​ ​ജീ​​വി​​ക്കു​​ന്നു​. സിം​ ചാ​ല​ക്കു​ടി​,​​ പ്ര​ദീ​പ് കു​മാ​ർ​ ചെ​ന്നൈ​,​​ പോ​ള​ക്കു​ള​ത്ത് നാ​രാ​യ​ണ​ന്റെ​ മ​ക​ൻ​ ഡോ​. കൃ​ഷ്ണ​നു​ണ്ണി​,​​ മു​കേ​ഷ് തൃ​ശൂ​ർ​ എ​ന്നി​വ​രാ​ണ് മ​രു​മ​ക്ക​ൾ​.