കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ബോട്ടിൽ ആർട്ടിൽ കഴിവ് തെളിയിച്ച് വീട്ടമ്മ .ബാപ്പുജി കവലയിലെ ഓലിയക്കുളങ്ങര വീട്ടിൽ പ്രവീൺ ഗോപാലിന്റെ ഭാര്യ രഞ്ജു പ്രവീണാണ് ലോക്ക് ഡൗൺ കാലത്ത് ബോട്ടിൽ ആർട്ടിൽ സജ്ജീവമായിരിക്കുന്നത്. ഒരു മാസം കൊണ്ട് പാഴ് വസ്തുക്കൾ കൊണ്ട് വിരിഞ്ഞത് നൂറോളം ഡിസൈനുകളിലുള്ള സൃഷ്ടികൾ. മുട്ട തോടുകൾ പൊട്ടിച്ച് പ്രത്യേക രൂപത്തിൽ നിറം നൽകിയും ,വെള്ളരിവിത്ത് കളർ ചെയ്ത് ,പൂക്കളുടെ ഇതളുകളാക്കിയും, ബോട്ടിൽ ആർട്ട് തയ്യാറാക്കുന്നത് .
കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ പ്രവർത്തകർക്കും ആദരവ് അർപ്പിച്ചു കൊണ്ടുള്ള കലാസൃഷ്ടിയും, കൂട്ടത്തിലുണ്ട്. ആവശ്യക്കാരായ കലാ സ്നേഹികൾക്ക് ചെറിയ തുക ഈടാക്കി സൃഷ്ടികൾ നൽകാനും തുടങ്ങിയിട്ടുണ്ട്. ഈ പ്രദേശത്തെ പത്തോളം കുട്ടികൾക്ക് ഫോൺ മുഖേന പരിശീലനം നൽകി വരികയാണ്.വാഴക്കുളം അഗ്രോ പൈനാപ്പിൽ പ്രൊസസിംഗ് ഫാക്ടറി ജീവനക്കാരിയാണ് രഞ്ജു. ലോക്ക് ഡൗൺ മൂലം ഇപ്പോൾ ജോലിക്ക് പോകുന്നില്ല. കുപ്പികളും പാഴ് വസ്തുക്കളും കോർത്തിണക്കി വിവിധ കലാസൃഷ്ടികൾ ഒരുക്കുകയാണ് രഞ്ജു ഇപ്പോൾ.