കൂത്താട്ടുകുളം: ഗോൾഡ് ആൻഡ് സിൽവർ മർച്ച്ന്റ്സ് അസോസിയേഷൻ കൂത്താട്ടുകുളം മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്തെ മാധ്യമപ്രവർത്തകരെ ആദരിച്ചു. ജില്ലാ സെക്രട്ടറി ഷാജി കണ്ണംകോട്ടിൽ മേഖലാപ്രസിഡന്റ് പി.എസ്. ഗുണശേഖരൻ, ടി.എം. മാത്തച്ചൻ, വർഗീസ് മാത്യു എന്നിവർ പങ്കെടുത്തു. മാധ്യമപ്രവർത്തകർക്കുള്ള ഹാന്റ് സാനിറ്ററൈസുകളും മാസ്കുകളും പ്രസ് ക്ലബ് സെക്രട്ടറി സുനീഷ് മണ്ണത്തൂർ, ജോ. സെക്രട്ടറി അപ്പു ജെ കോട്ടയ്ക്കൽഎന്നിവർ ചേർന്ന് ഏറ്റുവാങ്ങി.