കൊച്ചി : കൊവിഡ്- 19 രോഗ പ്രതിരോധത്തിനായി ആയുർവേദ റെസ്‌പോൺസ് സെൽ നിലവിൽ വന്നതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ഇ.എ. സോണിയ അറിയിച്ചു. കൊവിഡ് രോഗ ചികിത്സയ്ക്കുശേഷം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയവർക്ക് പുനർജനി പദ്ധതിയുടെ ഭാഗമായി മൂന്നുമാസത്തെ ചികിത്സയാണ് സെല്ലിലൂടെ നൽകുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ജാൻസി ജോർജിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം ജില്ലയിലെ 105 ആയുർരക്ഷാ ക്ലിനിക്കുകളുടെ പ്രവർത്തനം വിലയിരുത്തി. ആയുർവേദ ആശുപത്രികൾ കേന്ദ്രീകരിച്ച് ആയുർരക്ഷാ ദൗത്യസേനയ്ക്കു രൂപം നൽകും.