കൊച്ചി: കൊവിഡ് കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളുള്ള കടുംബങ്ങളോട് വിവേചനം കാട്ടരുതെന്ന് രക്ഷിതാക്കൾ സർക്കാരിനോട് അഭ്യർത്ഥിച്ചു. 27 മുതൽ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന പലവ്യഞ്ജന കിറ്റുകൾക്ക് വെള്ള കാർഡുകൾ കൈവശം ഉള്ള ഭിന്നശേഷി കുടുംബങ്ങൾ അർഹരല്ല. കാർഡുകളുടെ നിറം പരിഗണിക്കാതെ എല്ലാ ഭിന്നശേഷി കുടുംബങ്ങൾക്കും സർക്കാരിന്റെ കിറ്റ് ലഭ്യമാക്കണമെന്ന് സ്റ്റേറ്റ് ഫെഡറേഷൻ ഒഫ് പേരന്റ്‌സ് ഓർഗനൈസേഷൻസ് ഒഫ് പേഴ്‌സൺസ് വിത്ത് ഇന്റലെക്ച്വൽ ആൻഡ് ഡെവലപ്പ്‌മെന്റൽ ഡിസബിലിറ്റിസ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.