കൊച്ചി: പ്രവാസികളുടെ ദുരിതം ഗൗരവമായെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ ആവശ്യപ്പെട്ടു. കൊവിഡ് കാരണം നിരവധി മലയാളികൾ ജോലി നഷ്ടപ്പെട്ട് വിദേശത്ത് കഴിയുന്നുണ്ട്. വരുമാനമില്ലാതെ ഭക്ഷണത്തിനും ജീവൻരക്ഷാമരുന്നിനും ബുദ്ധിമുട്ടുന്നുണ്ട്. വിദേശത്ത് കഴിയുന്ന ഉറ്റവരുടെ അവസ്ഥയിൽ നാട്ടിലുള്ളവരും ആശങ്കയിലാണ്. അതിനാൽ പ്രവാസികളെ പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.