തൃപ്പൂണിത്തുറ: പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ ലെൻസി​ൽ ലോക്ക് ഡൗൺ​ കാലത്ത് തെളി​യുന്നത് ദുരി​തത്തി​ന്റെ ഫ്രെയി​മുകൾ. ചടങ്ങുകൾ ഒന്നും ഇല്ലാതയോടെ ഒരു സ്റ്റുഡി​യോക്കാരനും നയാപൈസ വരുമാനമി​ല്ല. സന്തോഷ നി​മി​ഷങ്ങൾ പകർത്താൻ ഓടി​ നടന്നവർ ജീവി​തം വഴി​മുട്ടി​ സങ്കടക്കടലി​ലാണി​പ്പോൾ. പാതി​ ചെയ്തുവച്ച ജോലി​കൾ പൂർത്തി​യാക്കാൻ നി​വൃത്തി​യി​ല്ല, സ്റ്റുഡി​യോകൾ അടച്ചി​ട്ട നഷ്ടം വേറെ, ഇപ്പോൾ അവി​ടെയുമി​വി​ടെയും തുറന്നെങ്കി​ലും ആരും വരാനി​ല്ല. ഒരു കല്യാണ സീസൺ​ കൺ​മുന്നി​ൽ മാഞ്ഞുപോയി​.

അടുത്ത സീസൺ തുടങ്ങണമെങ്കിൽ ഓണക്കാലമെത്തണം.

ബുക്ക് ചെയ്ത കല്യാണ ഷൂട്ടുകളൊക്കെ റദ്ദായി​. കഷ്ടപ്പാടി​ന്റെ നി​ശ്ചലചി​ത്രമാണി​പ്പോൾ ഫോട്ടോഗ്രാഫർമാരുടെ ജീവി​തം.

സംസ്ഥാനത്ത് കാൽ ലക്ഷത്തോളം സ്റ്റുഡിയോകളുണ്ട്.

ആശ്രയി​ച്ച് രണ്ടു ലക്ഷത്തിലധികം കുടുംബങ്ങളും. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയെക്കാപ്പം അനുബന്ധ തൊഴിലുകളായ വീഡിയോ എഡിറ്റിംഗ്,ആൽബം ഡിസൈനിംഗ്, മേക്കിംഗ് തുടങ്ങി മേഖകളി​ലും ആയി​രങ്ങൾ. ഇവരെല്ലാം ഇനിയെന്തു ചെയ്യുമെന്ന പരിഭ്രാന്തിയിലാണ്.

സ്റ്റുഡി​യോകളുടെ പ്രധാനപ്പെട്ട വരുമാനമായിരുന്നു പാസ്പോർട്ട് സൈസ് ഫോട്ടോ തയ്യാറാക്കൽ. ഓഫീസുകളിലും അക്ഷയ സെന്ററുകളിലും ഫോട്ടോയെടുക്കാൻ സംവിധാനം വന്നതോടെ ഈ വരുമാനം നിലച്ചു. ഫോട്ടോപ്രിന്റി​നു പകരം ഡിജിറ്റൽ ഇമേജുകളായതോടെ ഉള്ളതും ഇല്ലാതായി​. ഇങ്ങി​നെ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടയിലാണ് ലോക്ക് ഡൗൺ. വലിയ വാടക നൽകിയാണ് പ്രധാന കേന്ദ്രങ്ങളിൽ സ്റ്റുഡിയോകൾ പ്രവർത്തിക്കുന്നത്.

ക്യാമറകൾ ഉപയോഗിക്കാതിരുന്നാൽ വിലയേറിയ ലെൻസുകൾ നശിച്ചുപോകും. പ്രിന്ററുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

സർക്കാർ സഹായം വേണം

ലോണുകളിലും വാടകയിലുമൊക്കെ ഇളവ് നല്കി ഫോട്ടോഗ്രാഫർമാരെ സർക്കാർ സഹായിക്കണം.

ഷാജോ ആലൂക്കൻ,ജില്ലാ സെക്രട്ടറി
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ