തൃപ്പൂണിത്തുറ: വ്യാജദ്യം നിർമ്മിച്ചു വില്പന നടത്തിയതിനെ മുളന്തുരുത്തി വട്ടപ്പാറ കാണിയാട്ട് ബാബുവിനെ (53) എക്‌സൈസ് ഇൻസ്പെക്ടർ ബിജു വർഗ്ഗീസും സംഘവുംഅറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും അഞ്ചു ലിറ്റർ ചാരായവും 30 ലിറ്റർ വാഷും പിടിച്ചെടുത്തു.വട്ടപ്പാറ, ചോറ്റാനിക്കര, മുളന്തുരുത്തി ഭാഗങ്ങളിൽ വ്യാജമദ്യം വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വീടിനു പിന്നിൽ നിന്നാണ് വ്യാജമദ്യനിർമ്മാണത്തിനുള്ള വാഷ് കണ്ടെത്തിയതെന്ന് സി.ഐ അറിയിച്ചു.