തോപ്പുംപടി: കിലോക്ക് 250 രൂപ വരെ ഉണ്ടായിരുന്ന സവാളതലകുത്തിവീണു.അഞ്ച് കിലോയരക്ക് നൂറ് രൂപ . ലോക്ക് ഡൗണിനെ തുടർന്ന് പച്ചക്കറികൾക്ക് വില കുതിച്ച് ഉയരുമ്പോഴാണ് വലിയ സവാള വാരിക്കൊടുക്കുന്നത്. കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിലേക്കും മറ്റും കപ്പൽ മാർഗം സവാള കയറ്റുമതിചെയ്യാൻ പറ്റാത്തത് മൂലമാണ് വില കുറഞ്ഞത്. മൺസൂൺ കാലമാകുന്നതോടെ വില കുതിച്ചുയരും. കനത്ത മഴയിൽ സവാളകൃഷി നശിക്കാനും സാദ്ധ്യതയുണ്ട് .എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ചുവന്നസവാളക്ക് മാർക്കറ്റിൽ ഡിമാൻഡ് കുറവാണ്.ഇത് ബിരിയാണി നിർമ്മാതാക്കൾ എടുക്കാറില്ല. ഇപ്പോൾ മാർക്കറ്റിൽ എത്തിയിരിക്കുന്നത് വലിപ്പം കൂടിയ സവാളയാണ്. മറ്റു രാജ്യങ്ങളിലേക്ക് കയറ്റി പോകുന്നതും വലിപ്പം കൂടിയ സവാളയാണ്. എന്നാൽ ചെറിയ ഉള്ളിക്ക്വില കിലോക്ക് 80 രൂപയായി മാസങ്ങൾക്ക് മുൻപ് ബീഫ് ഫ്രൈയിലും മറ്റും സവാളക്ക് പകരം കാബേജ് അരിഞ്ഞിട്ടിരുന്നു. മുട്ടക്കറി പല സ്ഥലത്തും നിർത്തിവെച്ചു. ദോശക്ക് സാമ്പാറിനു പകരംം ചമ്മന്തിയായി . വില കുറഞ്ഞതോടെ ചെറുകിട കച്ചവടക്കാർ സവാള ചാക്ക് കണക്കിന് സ്റ്റോക്ക് ചെയ്യുന്നുമുണ്ട്

സവാള കയറ്റുമതിമുടങ്ങി

ചെറിയ ഉള്ളിക്ക് വില കുതിച്ചു കയറുന്നു.

മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വൻ തോതിൽ സവാള എത്തുന്നത്.