കൊച്ചി: ലോക്ക് ഡൗണിൽ കുടുങ്ങിയ സ്വകാര്യബസ് തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാൻ സാഹചര്യമുണ്ടാക്കണമെന്ന് സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന ഭാരവാഹിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി മനത്ത് ചന്ദ്രനും സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും തൊഴിൽ മന്ത്രിക്കും ഗതാഗത കമ്മിഷണർക്കും നിവേദനം നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

വീഡിയോ കോൺഫറൻസിലൂടെ നടന്ന ഭാരവാഹി യോഗം എച്ച്.എം.എസ്. ദേശീയ വർക്കിംഗ് കമ്മറ്റിഅംഗവും ലേബർ സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി അദ്ധ്യക്ഷത വഹിച്ചു.

ലോക്ക് ഡൗൺ ഒരു മാസം പിന്നിട്ടതോടെ സ്വകാര്യ ബസ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണ്. സ്‌കൂൾ തുറക്കാറായതോടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഉൾപ്പെടെ കുടുംബജീവിതം പ്രതിസന്ധിയിലായി. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.