special
ഗ്രേഷ്യസ് അഗസ്റ്റ്യൻ തേൻ ഉല്പാദിപ്പിക്കുന്ന രീതിയെകുറിച്ച് വൻതേൻപ്പെട്ടി തുറന്ന് കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കലിന് വിശദീകരിച്ചു കൊടുക്കുന്നു

മൂവാറ്റുപുഴ: ലോക്ക് ഡൗൺ കാലത്ത് കല്ലൂർക്കാട് ഗ്രാമത്തിലെ മൂന്നര ഏക്കർ സ്ഥലത്ത് കൃഷി​ തേനീച്ച വളർത്തലി​ൽ ചരി​ത്രം രചി​ക്കുകയാണ് റാത്തിപ്പിള്ളയിൽ ഗ്രേഷ്യസ് അഗസ്റ്റ്യൻ.

പൂനയിലെ കാർഷിക റിസർച്ച് സെന്ററിൽ നിന്നും തേനീച്ച കൃഷിയെകുറിച്ച് ശാസ്ത്രീയ പഠനം നടത്തി​യ ആളാണ് ഗ്രേഷ്യസ്.

ഇദ്ദേഹത്തി​ന്റെ കൃഷി​ രീതി​കൾ പഠിക്കാനായി ഗവേഷണ വിദ്യാർത്ഥികളും വിദേശികളും എത്താറുണ്ട്.

പരിശീലനം നൽകിയ 14 പേരുടെ സഹായത്താൽ 10 ടൺ വൻതേനും, 200 കിലോ ചെറുതേനും ഒരു വർഷം ഈ യുവ കർഷകൻ ഉല്പാദിപ്പിച്ചെടുക്കുന്നു. വീടിനോട് ചേർന്ന തേൻ സംസ്കരണ യൂണിറ്റുമുണ്ട്. തേൻകൊണ്ട് വിവധ വിഭവങ്ങൾ ഒരുക്കുന്ന കലവറയും ഇവിടെയുണ്ട്.

ഏജന്റുമാർ മുഖേന തേനും തേൻ ഉല്പന്നങ്ങളും കയറ്റുമതി ചെയ്യും. ഔഷധ ശാലകളിലും സൂപ്പർ മാർക്കറ്റുകളിലും നൽകും.

ആയവന, നാഗപ്പുഴ, നേര്യമംഗലം, മൂന്നാർ എന്നിവിടങ്ങളിലും പാട്ടത്തി​ന് സ്ഥലമെടുത്ത് തേനീച്ച വളർത്തുന്നുണ്ട്. 800 പെട്ടികളിൽ വൻതേനും, 600 കൂടുകളിൽ ചെറുതേനും ഉല്പാദിപ്പിക്കുന്നു.

കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ ആയതോടെ കല്ലൂർക്കാട് നിവാസികൾ പച്ചക്കറിക്കും മത്സത്തിനും ആശ്രയിക്കുന്നത് ഗ്രേഷ്യസിന്റെ കൃഷിത്തോട്ടത്തെയാണ്.

#ഔഷധ ഗുണങ്ങളേറെ...വൻതേനെ അപേക്ഷിച്ച് ചെറുതേൻ ഔഷധ ഗുണം കൂടുതലാണ്. ഒരു മീറ്ററിലധികം ഉയരമില്ലാത്ത ചെടികളുടെ പൂവിൽനിന്നും തേനെടുത്ത് തേനീച്ചകൾ ഉല്പാദിപ്പിക്കുന്നതാണ് ചെറുതേൻ. മഴക്കാലം കൂട് ഒരുക്കുന്നതിനുള്ള കാലമാണ്.

തേൻ കൂടാതെ പാവൽ, പച്ചമുളക്, പയർ, കോവൽ, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, കാട്ടുകിഴങ്ങ്, മുള്ളൻ കിഴങ്ങ്,മധുര കിഴങ്ങ്,ഏലം തുടങ്ങിയവയും മത്സ്യ കൃഷിയും ഗ്രേഷ്യസ് നടത്തിവരുന്നു. ഹയർ സെക്കൻഡറി അദ്ധ്യാപികയായയ ഭാര്യ ലറ്റീഷ .