sndp-nadhyattukunnam
നന്ത്യാട്ടുകുന്നം ശാഖയിലെ ശ്രീകുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിന്റെ ഭക്ഷ്യധാന്യ കിറ്റ് വിതരണം ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് നിർവഹിക്കുന്നു.

പറവൂർ : എസ്.എൻ.ഡി.പി യോഗം നന്ത്യാട്ടുകുന്നം ശാഖയിലെ ശ്രീകുമാരനാശാൻ സ്മാരക ശ്രീനാരായണ പ്രാർത്ഥനാ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി മെമ്പർ പി.പി.എൻ. മൂകുന്ദൻ, രക്ഷാധികാരി വി.പി. ബിനിൽകുമാർ കൺവീനർ ശ്രീകല , ഷീല എന്നിവർ പങ്കെടുത്തു.