പറവൂർ : മൂത്തകുന്നം ഫ്ളൈ സ്പോർട്സ് നിർമ്മിച്ച മാസ്കുകൾ സൗജന്യമായി വടക്കേക്കര ഗ്രാമപഞ്ചായത്തിന് നൽകി. ആദ്യഘട്ട വിതരണോദ്ഘാടനം വോളിബാൾ മുൻ ഇന്ത്യൻ നേവിതാരം ഇ.എം. ബിബിൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസിന് നൽകി നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിബു, നീതു ബിബിൻ, കെ.ബി. ബിജിത്ത്, കെ.ബി. ബിജോയ് തുടങ്ങിയവർ പങ്കെടുത്തു.