പറവൂർ: കോട്ടുവള്ളി - കെെതാരം മുസ്ലിം സാധുജന സംരക്ഷണസംഘത്തിന്റെ നേതൃത്വത്തിൽ കുടുംബങ്ങൾക്ക് റംസാൻ നോമ്പുതുറ വിഭവങ്ങളടങ്ങിയ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് എം.എച്ച്. ബഷീർ മുതിർന്ന അംഗം പുത്തേഴത്ത് മുഹമ്മദിന് ആദ്യകിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സക്കീർ ഹുസൈൻ, കെ.ഐ. സലാഹുദ്ദീൻ, ഷെബീർ ബക്കർ, എം.ബി. മുഹമ്മദ്, എം.എച്ച്. ഇബ്രാഹിം, കെ.എം. ജലീൽ എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങളുടെ വീടുകളിലെത്തിച്ചു.