പറവൂർ : കൊവിഡ് 19 രോഗകാലത്ത് കാൻസർ രോഗികൾ, ഡയാലിസ് ചെയ്യുന്നവർ, ശയ്യാവലംബരായ വയോജനങ്ങൾ എന്നിവർക്ക് നീതി മെഡിക്കൽ സ്റ്റോറിൽ നിന്ന് രണ്ട് മാസത്തേക്ക് പറവൂർ വടക്കേക്കര സഹകരണ ബാങ്ക് സൗജന്യമായി മരുന്നുകൾ നൽകും. ബാങ്കിലെ സഹകരണലാബിൽ മൂന്നുമാസ സൗജന്യ പരിശോധനയും ആംബുലൻസ് സേവനവും ലഭ്യമാക്കും. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്ക് പരിധിയിൽ അംഗങ്ങളുടെ കിണറുകൾ സബ്സിഡി നിരക്കിൽ ശുചീകരിച്ച് ക്ലോറിനേറ്റ് ചെയ്യും. താത്പര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് എ.ബി. മനോജ് അറിയിച്ചു.