nh-traring-
ദേശീയപാത 66ൽ ടാറിംഗ് ജോലികൾ നടക്കുന്നു.

പറവൂർ : ദേശീയപാത 66ൽ മൂത്തകുന്നം മുതൽ മഞ്ഞുമ്മൽകവല വരെയുള്ള റോഡിന്റെ ടാറിംഗ് പുരോഗമിക്കുന്നു. തൊഴിലാളികൾ പരമാവധി സാമൂഹ്യഅകലം പാലിച്ചാണ് നിർമ്മാണം. ലേബർ ജംഗ്ഷൻ വരെയുള്ള പണി പൂർത്തിയായാൽ ഗതാഗതം ഗോതുരുത്ത് വഴിയും വാവക്കാട് വഴിയും തിരിച്ചുവിട്ട് ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചുപണി നടത്തുമെന്നു ദേശീയപാത അധികൃതർ പറഞ്ഞു.

ലോക്ക് ഡൗണിലും കണ്ടെയ്നർ, ടാങ്കർ, അന്യസംസ്ഥാനചരക്കു ലോറികൾ എന്നിവ കൂടുതൽ ഓടുന്നത് റോഡ് നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വി.കെ.ജെ ഇൻഫ്രാസ്റ്റർക്ച്ചേഴ്സ് എന്ന കമ്പനിയാണ് ബി.എം ആൻഡ് ബിസി ടാറിംഗ് ചെയ്യുന്നത്. ദേശീയപാത വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയർ ശാലിനി, അസി.എൻജിനീയർ മെഴ്സി എന്നിവരുടെ മേൽനോട്ടത്തിലാണ് ടാറിംഗ്. എല്ലാ തൊഴിലാളികളും മാസ്ക് ധരിച്ചാണ് ജോലി ചെയ്യുന്നത്.