ആലുവ: ഏഴ് വർഷമായി പക്ഷാഘാതത്തെ തുടർന്ന് സംസാരശേഷി നഷ്ടപ്പെടുകയും ശാരീരിക അസ്വാസ്ഥ്യവുമുള്ള ആലുവ നഗരസഭ മുൻ കൗൺസിലറും സി.പി.എം ആലുവ ഏരിയ കമ്മിറ്റിഅംഗവുമായിരുന്ന കെ.വി. സുധാകരൻ ഇ.പി.എഫ് പെൻഷൻ തുകയായ 10001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കാത്തായി കോട്ടൺ മില്ലിലെ ജീവനക്കാരാനായിരുന്നു. എൻ.എ.ഡിയിൽ നിന്ന് വിരമിച്ച നളിനിയാണ് ഭാര്യ. സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാറിന് സുധാകരൻ ചെക്ക് കൈമാറി. സുധാകരന്റെ സഹോദരൻ കെ.വി. സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ, ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. സഹീർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലോലിത ശിവദാസൻ, പി.ടി. പ്രഭാകരൻ, എ.എം. അബ്ദുൾ കരീം, ജോമോൻ രാജ്, വി. വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.