കൊച്ചി: വീടുകളിൽ 116 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ചതോടെ 18 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 370 ആയി. ഇതിൽ 77 പേർ ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 293 പേർ ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലുമാണ്.

 നഗരത്തിൽ നിന്ന് 10 സാമ്പിളുകൾ

സമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്നറിയാൻ ഇന്നലെ കൊച്ചി നഗരസഭ പ്രദേശത്ത് നിന്നും 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. പോസിറ്റീവ് കേസുമായി സമ്പർക്കം ഉണ്ടാകാത്തവർ, ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ തേടിയവർ, കൊവിഡ് രോഗ പരിശോധനയുമായോ ചികിത്സയുമായോ നേരിട്ട് ബന്ധമില്ലാത്ത ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, സന്നദ്ധ പ്രവർത്തകർ എന്നിവരിൽ നിന്നും തിരഞ്ഞെടുത്തവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

 നിരീക്ഷണത്തിൽ

ആകെ: 389

വീടുകളിൽ: 370

ആശുപത്രി: 19

മെഡിക്കൽ കോളേജ്: 06

ആലുവ താലൂക്ക് ആശുപത്രി: 03

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02

സ്വകാര്യ ആശുപത്രി: 08

 പുതിയതായി നാലു പേർ കൂടി ഐസൊലേഷനിൽ

മെഡിക്കൽ കോളേജ്: 01

 റിസൽട്ട്

ആകെ: 59

പോസിറ്റീവ് :00

ലഭിക്കാനുള്ളത്:65

ഇന്നലെ അയച്ചത്: 45

സ്വകാര്യ ആശുപത്രി: 03

 കൊവിഡുകാർ

ആകെ: 02