exise
പ്രതിയുമായി എക്സൈസ് സംഘം

കോലഞ്ചേരി: പൂതൃക്ക പെരുമ്പായിപ്പടിയിലെ വീട്ടിൽ വാറ്റിയ ശേഷം വില്പനയ്ക്ക് കരുതി വച്ച ചാരായവും വാറ്റുപകരണങ്ങളും മാമല എക്സൈസ് സംഘം പിടികൂടി. പൂതൃക്ക കല്ലും കൂട്ടത്തിൽ മെജോ ജേക്കബി(36)നെയാണ് വില്പനയ്ക്ക് ശേഷം ബാക്കി വച്ച അര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി പിടികൂടിയത്. അന്വേഷണത്തിന് പ്രിവന്റീവ് ഓഫീസർമാരായ എം.യു സാജു, ജോണി അഗസ്റ്റിൻ സിവിൽ എക്സൈസ് ഓഫീസർമാരായ ടി. അജയ്കുമാർ,യു.എം സുഭാഷ്, ടി.എസ് പ്രദീഷ്, എം.എൻ അനിൽകുമാർ, യു.കെ ജ്യോതിഷ്, കെ.കെ അജിത്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സരിത റാണി, കെ.ആർ രംഗീല എന്നിവർ നേതൃത്വം നൽകി.