മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ രണ്ടാം ഘട്ട വിതരണം ( പിങ്ക് കാർഡ്) 27 മുതൽ പുനക്രമീകരിച്ചിരിക്കുന്നു. 27 മുതൽ മെയ് 5 വരെയുള്ള തിയതികളിലാണ് കിറ്റുകളുടെ വിതരണം റേഷൻകടകൾ വഴി നടക്കുന്നത്. ആദ്യ ദിവസം പൂജ്യത്തിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്കും തുടർന്നുള്ള ദിവസങ്ങളിൽ 1, 2,3,4,5,6,7,8,9 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകൾക്കുമാണ് കിറ്റുകളുടെ വിതരണം. മെയ് 1ന് വിതരണം ഉണ്ടായിരിക്കുന്നതല്ല. നിശ്ചിത ദിവസങ്ങളിൽ സാമൂഹ്യ അകലം പാലിച്ച് എല്ലാ പിങ്ക് കാർഡ് ഉടമകളും പലവ്യഞ്ജന കിറ്റുകൾ വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.