മൂവാറ്റുപുഴ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരിസ് ഭക്ഷ്യധാന്യകിറ്റ് നൽകി . പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന കിറ്റു വിതരണ ചടങ്ങിൽ പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ്.രാജേഷ്, വൈസ് പ്രസിഡന്റ് കെ.എം.ഫൈസൽ, ജോയിന്റ് സെക്രട്ടറി അബ്ബാസ് ഇടപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.