anwarsadath-mla
ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തയ്യാറാക്കിയമൊബൈൽ ആപ്പ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മൊബൈൽ ആപ്പ് തയ്യാറായി. കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് ആപ്പ് തയ്യാറാക്കിയത്.

പഞ്ചായത്തിന്റെ വിവിധ സേവനങ്ങൾ, വിവിധ ആരോഗ്യവകുപ്പുകളെ സംയോജിപ്പിച്ചിട്ടുള്ള സേവനങ്ങൾ, പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങൾ, ജനകീയ ഹോട്ടൽ, ഗതാഗത സംവിധാനങ്ങൾ, വർക്ക്‌ക്ഷോപ്പുകൾ, തെങ്ങുകയറ്റ തൊഴിലാളി മുതൽ പ്ലംബർ/ഇലക്ട്രീഷ്യൻ, പ്രവാസി ഹെൽപ്പ്‌ലൈൻ, ദിശ, ഓൺലൈൻ വാർത്താചാനലുകൾ മുതലായവ സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ആപ്പിനാണ് രൂപം നൽകിയിരിക്കുന്നത്.

അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സരള മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ഏലിയാസ്, ടി.കെ. സുധീർ, ലത ഗംഗാധരൻ, പി.ആർ. രാജേഷ്, പഞ്ചായത്ത് സെക്രട്ടറി ഷീല എന്നിവർ സംസാരിച്ചു. കുന്നുകര എം.ഇ.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആത്മാറാം ആപ്ലിക്കേഷൻ പരിചയപ്പെടുത്തി. എം.ഇ.എസ് കുന്നുകര സെക്രട്ടറി അബ്ദുൾ സലാം, ട്രഷറർ വി.കെ. എം ബഷീർ, ഡീൻ ജയശങ്കർ, അജാസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. ആപ്പ് തയ്യാറാക്കിയ ഫാരിസ്, ഫയാസ്, സജിത് ലാൽ, ആമൽ, ദിവേക് തുടങ്ങിയവരെ അനുമോദിച്ചു.