munbam
പളളിപ്പുറം ഗ്രാമപഞ്ചായത്തിലെ മലമ്പനി നിവാരണ ദിനാചരണ പരിപാടി മുനമ്പം സ്റ്റേഷൻ ഇൻസ്പെക്ടർ. എ.എ.അഷ്‌റഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ : ലോക മലമ്പനി നിവാരണ ദിനമായ ഇന്നലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്, മുനമ്പം പ്രാഥമികാരോഗ്യ കേന്ദ്രം, മുനമ്പം പൊലീസ് എന്നിവ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മുനമ്പം പൊലീസ് സ്റ്റേഷനിൽ ചടങ്ങ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പി.കീർത്തി, ഹെൽത്ത് ഇൻസ്‌പെക്ടർ എം,എ. സോജി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.വി. രതീഷ്, എ.കെ. നിഷ, ആനന്ദ് സാഗർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷൻ, മുനമ്പം ഹാർബർ പരിസരങ്ങളിൽ കൂത്താടി ഉറവിട നശീകരണ പ്രവർത്തനം നടത്തി.