അങ്കമാലി: കറുകുറ്റി ചീനിയിൽ നിന്ന് വാറ്റ് ചാരായവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റുചെയ്തു. നീലീശ്വരം പൈനാടത്ത് വീട്ടിൽ ജിജോ (45) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ഒന്നരലിറ്റർ വാറ്റ് ചാരായം കണ്ടെടുത്തു. പാലിശേരിയിൽ നിന്നാണ് ഇയാൾ ചാരായം വാങ്ങിയത്. അങ്കമാലി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
അങ്കമാലി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ബിനു ജേക്കബ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ശ്യാം മോഹൻ, സിവിൽ എക്‌സൈസ് ഓഫീർമാരായ വി.ബി. രാജേഷ്, പി.പി. ഷിവിൻ, സി.എസ്. വിഷ്ണു, വനിതാ സിവിൽ എക്‌സൈസ് ഓഫീർ സ്മിത ജോസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.