bjp
സ്പ്രിൻക്ളർ അഴിമതിക്കെതിരെ ബി.ജെ.പി മുവാറ്റുപുഴ നിയോജക മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ നടത്തിയസമരം ബി.ജെ.പി. സംസ്ഥാന സമിതി അംഗം എം.ടി.ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കൊവിഡ് 19 ന്റെ മറവിൽ പിണറായി സർക്കാർ നടത്തിയ സ്പ്രിൻക്ളർ അഴിമതിക്കെതിരെ ബി.ജെ.പി. മൂവാറ്റുപുഴ നിയോജക മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പ്രതിഷേധ സമരങ്ങൾ നടത്തി. സമഗ്രമായ അന്വേഷണം ആവശ്യപെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ത്തിന്റെ ഭാഗമായായിരുന്നു സമരം. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് മൂവാറ്റുപുഴ നിയോജക മണ്ഡലം ഓഫീസിൽ നടന്ന നിയോജക മണ്ഡലതല സമരം ബി.ജെ.പി. സംസ്ഥാന സമിതി അംഗം എം.ടി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി.ഷാബു, ജനറൽ സെക്രട്ടറിമാരായ കെ.പി.തങ്കക്കുട്ടൻ, അരുൺ പി.മോഹൻ, വൈസ് പ്രസിഡന്റ് സിന്ധു മനോജ് എന്നിവർ പങ്കെടുത്തു. മൂവാറ്റുപുഴ മുനിസിപ്പൽ സമതി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ പ്രസിഡന്റ് രമേഷ് പുളിക്കൻ, ജനറൽ സെക്രട്ടറി കെ.കെ.രമണൻ, സമിതി അംഗം കെ.നാരായണൻ നായർ, മുനിസിപ്പൽ കൗൺസിലർമാരായ പി.പ്രേംചന്ദ്, ബിന്ദു സുരേഷ് എന്നിവർ പങ്കെടുത്തു.