വൈപ്പിൻ : ലോക്ക് ഡൗൺ സമയത്ത് മത്സ്യബന്ധനം നടത്തുന്നതിന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളിൽ 45 അടി നീളമുള്ള യാനങ്ങളെവരെ ഉൾപ്പെടുത്തണമെന്ന് എസ്. ശർമ്മ എം.എൽ.എ ആവശ്യപ്പെട്ടു. നിലവിൽ 32 അടി നീളമുള്ള യാനങ്ങൾക്കും 25 എച്ച്.പിയിൽ താഴെ വരെയുള്ള എൻജിനുകൾക്കുമാണ് അനുമതി നൽകിയിട്ടുള്ളത്. ഈ വിഭാഗത്തിൽപ്പെടുന്ന വിരലിലെണ്ണാവുന്ന യാനങ്ങൾ മാത്രമാണ് വൈപ്പിൻ മേഖലയിലുള്ളത്. ദീർഘനാളായി കടുത്ത പ്രതിസന്ധിയിൽ തുടരുന്ന വൈപ്പിനിലെ മത്സ്യമേഖലയും അനുബന്ധമേഖലയും നിലനിൽക്കണമെങ്കിൽ നിലവിലുള്ള തീരുമാനം പുനപ്പരിശോധിക്കണം. ഇക്കാര്യം ഫിഷറീസ്മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.