നെടുമ്പാശേരി: ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 226 സ്വിറ്റ്‌സർലാൻഡുകാർ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞദിവസം രാത്രി 11ന് സ്വിറ്റ്‌സർലാൻഡ്എംബസി ഏർപ്പെടുത്തിയ സ്വിസ് എയർ വിമാനത്തിലാണ് മടങ്ങിയത്. കൊൽക്കൊത്ത വിമാനത്താവളത്തിൽ നിന്ന് 62 പേരുമായാണ് വിമാനം കൊച്ചിയിലെത്തിയത്. കൊച്ചിയിൽ നിന്നാണ് 164 പേർ കയറിയത്.